Latest NewsIndiaNews

സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍ , പൊലീസില്‍ ഏല്‍പ്പിച്ചത് സ്വന്തം മാതാവ്

റാഞ്ചി: സഹോദരിമാരെ നിരന്തരം പീഡനത്തിന് ഇരയാക്കിയ 19കാരന്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഇവരുടെ മാതാവ് ലോഹര്‍ദാഗ മഹിളാ പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.

Read Also:ജലക്ഷാമം മൂലം ഒരു പുരുഷന് രണ്ടും മൂന്നും ഭാര്യമാർ: സംഭവം ഇന്ത്യയിൽ

മുതിര്‍ന്ന സഹോദരിയെ പീഡിപ്പിക്കുന്നത് കണ്ട സഹായിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഇളയ സഹോദരിയെയും പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ രക്ഷിക്കാനെത്തിയ മാതാവിനെയും പ്രതി കത്തിക്കാണിച്ച് ഭീഷിണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

മൂന്ന്- നാല് വര്‍ഷങ്ങളായി സഹോദരന്റെ പീഡനം തുടരുകയാണെന്നാണ് ഇളയ സഹോദരിയുടെ മൊഴി. കൂലി പണിക്കാരായ മാതാപിതാക്കള്‍ അധിക സമയവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയം മുതലെടുത്താണ് പ്രതി സഹോദരങ്ങളെ പീഡിപ്പിച്ചിരുന്നതെന്ന് സ്റ്റേഷന്‍ ചുമതല വഹിക്കുന്ന ജോഷ്ഫിന ഹെംബ്രോം മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടികളെ പൊലീസ് നിരീക്ഷണത്തില്‍ അയല്‍പക്കത്തെ വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button