Latest NewsNewsInternational

‘ഇസ്‌ലാമിക നിയമത്തിനനുസരിച്ചുള്ള വസ്ത്രം ധരിക്കണം, കൈമുട്ട് വരെ മറയ്ക്കണം’: അഫ്ഗാനിൽ താലിബാന്റെ വക പുതിയ നിയന്ത്രണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം അവതാളത്തിലാണ്. വിദ്യാഭ്യാസം വേണ്ടെന്നും വീട്ടിൽ ഇരുന്നാൽ മതിയെന്നുമായിരുന്നു ഇവരോട് താലിബാൻ ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് രാജ്യത്തുയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ താലിബാൻ ഈ തീരുമാനം പിൻവലിച്ചു. അങ്ങനെ, പെൺകുട്ടികളും സ്‌കൂളിൽ പോയി തുടങ്ങി.

Also Read:മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ത്ഥിക​ൾ മു​ങ്ങി മ​രി​ച്ചു

എന്നിരുന്നാലും, സ്‌കൂളുകളില്‍ ഇവർക്കായി നിരവധി നിബന്ധനകൾ ഉണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്‌, കൃത്യം ക്ലാസ് കഴിഞ്ഞാൽ വീട്ടിലേക്ക് പോകണം തുടങ്ങിയവയായിരുന്നു അത്. അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മേല്‍ വരെ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോഴിതാ, പെൺകുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങള്‍ വരുത്തുന്നതായി റിപ്പോർട്ട്. പെണ്‍കുട്ടികളെ ബെല്‍റ്റ് ധരിക്കാന്‍ അനുവദിക്കുന്നില്ല, കൈമുട്ട് വരെ കവര്‍ ചെയ്യുന്ന രീതിയിലുള്ള സ്ലീവുകളായിരിക്കണം എന്നിങ്ങനെയാണ് നിയന്ത്രണങ്ങള്‍ പോകുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റേതാണ് റിപ്പോര്‍ട്ട്.

‘വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാല്‍ക്ക് പ്രവിശ്യ ഇതില്‍ നിന്നും വ്യത്യസ്തമാണ്. കടുത്ത വസ്ത്ര നിയന്ത്രണങ്ങള്‍ പിന്തുടരുന്നത് കാരണം, ബാല്‍ക്കിലെയും മറ്റ് പ്രവിശ്യകളിലെയും സ്‌കൂളുകള്‍ അടച്ചിടല്‍ ഭീഷണിയിലാണ്’, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം കയ്യടക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button