ThiruvananthapuramKeralaLatest NewsNews

വർക്കലയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം: ആക്രമിച്ചത് മാതൃസഹോദരൻ

 

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ മാതൃസ​ഹോദരൻ കൊലപ്പെടുത്താൻ ശ്രമിച്ചു. വർക്കല ചെമ്മരുതിയിൽ ഷാലുവിനെയാണ് മാതൃസഹോദരൻ അനിൽ ആക്രമിച്ചത്. യുവതിയുടെ കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റിട്ടുണ്ട്. ഷാലു അതീവ ഗുരുതരാവസ്ഥയിലാണ്.

അയിരൂരിലെ സ്വകാര്യ പ്രസ്സിലെ ജീവനക്കാരിയായ ഷാലു, ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ അനിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം, ഷാലുവിനെ രക്ഷിക്കാനെത്തിയ ബന്ധുകൾക്ക് നേരെ കത്തിവീശി അനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. ഷാലുവിന്റെ വീടിന്റെ അടുത്ത് തന്നെയാണ് അനിൽ താമസിക്കുന്നത്.

ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന്, പോലീസ് സ്ഥലത്തെത്തി അനിലിനെ പിടികൂടുകയും ഷാലുവിനെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button