Latest NewsNewsLife Style

കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തത് കൊണ്ടു തന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല, സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.

കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. കരിക്കിൻവെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിലെത്താൻ സഹായിക്കും. ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കാനും ഏറെ നല്ലതാണ്.

തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും. കരിക്കിൻ വെള്ളം കിഡ്നി ശുദ്ധീകരിക്കാൻ സഹായിക്കുന്നു.

Read Also:- അഫ്രീദിയ്ക്ക് വ്യക്തിത്വമില്ല കളത്തരങ്ങള്‍ കാണിച്ചു, ഹിന്ദുവായതിനാല്‍ അയാൾ എന്നെ ടീമില്‍ നിന്ന് മാറ്റിനിർത്തി: കനേറിയ

വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്‍റെ ഗുണഫലങ്ങളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button