MalappuramKozhikodeKeralaNattuvarthaLatest NewsNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികളുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ ആറ് യാത്രക്കാരില്‍ നിന്നായി, മൂന്നേകാല്‍ കോടി രൂപ മൂല്യം വരുന്ന 6.26 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്.

ശരീരത്തിലും ഇലക്ട്രോണിക് ഉപകരണങ്ങളിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടിയിലായ ആറ് പേരും ഒരേ സംഘത്തില്‍പ്പെട്ടവരാണെന്നാണ്, പ്രാഥമിക നിഗമനമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button