Latest NewsNewsIndiaCrime

ടോയ്ലറ്റ് കഴുകാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിപ്പിച്ച്‌ ഗര്‍ഭിണിയായ ഭാര്യയെ കൊന്നു

കല്യാണിയുടെ ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഹൈദരാബാദ്: സ്ത്രീധനത്തിന് വേണ്ടി ഗാർഹിക പീഡനം. ഗര്‍ഭിണിയായ ഭാര്യയെ ടോയ്ലറ്റ് കഴുകാന്‍ ഉപയോഗിക്കുന്ന ദ്രാവകം കുടിപ്പിച്ച്‌ കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം

കല്യാണി എന്ന യുവതിയാണ് ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്ന് മരണമടഞ്ഞത്. കല്യാണി മരിച്ചുവെന്നറിഞ്ഞ ഉടനെ ഭര്‍ത്താവ് തരുണ്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

read also: വാണിജ്യ, ടൂറിസം മേഖലകളുടെ പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് ഉയർത്തും: തീരുമാനവുമായി അബുദാബി

നാലുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ, കൂടുതല്‍ സ്ത്രീധനം ചോദിച്ചും കല്യാണി സുന്ദരിയല്ലെന്നും ആരോപിച്ചും കല്യാണിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും തരുണ്‍ കല്യാണിയെ നിര്‍ബന്ധിപ്പിച്ച്‌ ടോയ്ലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ദ്രാവകം കുടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവം അറിഞ്ഞ് എത്തിയ കല്യാണിയുടെ ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്യാണിയുടെ മരണ വിവരം അറിഞ്ഞതോടെ തരുണ്‍ ഒളിവില്‍ പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button