Latest NewsNewsFootballSports

സന്തോഷ് ട്രോഫി: കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം ഫൈനലില്‍

മഞ്ചേരി: സന്തോഷ് ട്രോഫിയിൽ കർണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം ഫൈനലില്‍. കർണാടകയെ 7-3ന് തകർത്താണ് കേരളം ഫൈനലിൽ കടന്നത്. കേരളത്തിനായി ജസിന്‍ അഞ്ചും ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും നേടി.

ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യ പകുതിയില്‍ 10 മിനിറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം തിരിച്ചടിച്ചത്. കേരളത്തിനായി 30-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി.

Read Also:- തൊണ്ടയിലെ അണുബാധ അകറ്റാൻ!

കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് രണ്ടിന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഫൈനലിൽ ഏറ്റുമുട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button