Latest NewsUAENewsInternationalGulf

മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

ദുബായ്: യുഎഇയിൽ 2022 മെയ് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. മെയ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.66 ദിർഹമായിരിക്കും നിരക്ക്. ഏപ്രിൽ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.74 ദിർഹമായിരുന്നു നിരക്ക്.

Read Also: യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം സെൽഫിയെടുത്ത് പ്രതികൾ

സ്പെഷ്യൽ 95 പെട്രോളിന് മെയ് 1 മുതൽ 3.55 ദിർഹമാണ് വില. മാർച്ച് മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.62 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.48 ദിർഹമാണ് മെയ് മാസത്തെ നിരക്ക്. ഏപ്രിൽ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.55 ദിർഹമായിരുന്നു വില.

ഏപ്രിലിൽ ലിറ്ററിന് 4.02 ദിർഹമായിരുന്ന ഡീസലിന് 2022 മെയ് മാസം ലിറ്ററിന് 4.08 ദിർഹമായിരിക്കും ഈടാക്കുക.

Read Also: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പീഡന ശ്രമം, റോഡിലിട്ട് തല്ലി യുവതി, അഭിനന്ദനവുമായി വനിതാ കമ്മീഷന്‍: വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button