ThiruvananthapuramKeralaNattuvarthaNews

മാ​ര​ക മയക്കുമ​രു​ന്നാ​യ എം​ഡി​എം​എയു​മാ​യി യു​വാ​വ് അറസ്റ്റിൽ

വെ​ട്ടു​കാ​ട് ടൈ​റ്റാ​നി​യം തൈ​വി​ളാ​കം ശ്യാമി (24) ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം : മാ​ര​ക മയക്കുമ​രു​ന്നാ​യ എം​ഡി​എം​എയു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. വെ​ട്ടു​കാ​ട് ടൈ​റ്റാ​നി​യം തൈ​വി​ളാ​കം ശ്യാമി (24) ​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഗ്രൂ​പ്പ് എ​ഗൈ​ൻ​സ്റ്റ് ഓ​ർ​ഗ​നൈ​സ്ഡ് ക്രൈം ​ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് യുവാവിനെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​കു​റി​ച്ചും ഇ​യാ​ളു​ടെ ഇ​ട​പാ​ടുകാ​രെ​ക്കു​റി​ച്ചു​മുള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്പ​ർ​ജ​ൻ കു​മാ​ർ അ​റി​യി​ച്ചു.

Read Also : കോവിഡ് വ്യാപനത്തെത്തുടർന്ന്  സർക്കാർ പരോൾ നൽകിയ  തടവുകാർ ജയിലിലേക്ക് മടങ്ങണം: സുപ്രീംകോടതി

ന​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ, ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി.​കെ.​പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ പ്ര​കാ​ശ്, എ​സ്ഐ ആ​ന​ന്ദ് കൃ​ഷ്ണ​ൻ, എ​എ​സ്ഐ അ​ജി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഷി​ബി, ബി​നു എ​ന്നി​വ​രും സ്പെ​ഷ​ല്‍ ടീം ​അം​ഗ​ങ്ങ​ളും അ​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button