KollamKeralaNattuvarthaLatest NewsNews

പോ​സ്റ്റോ​ഫീ​സ് വ​ഴി കഞ്ചാവ് കടത്തൽ : ഒരാൾ കസ്റ്റഡിയിൽ

കൊ​ല്ലം മൈ​ത്രി ന​ഗ​ർ സ്വ​ദേ​ശി റി​ജി ജേ​ക്ക​ബി​ന്റെ പേ​രി​ലാ​ണ് പോ​സ്റ്റ് ഓ​ഫീ​സി​ൽ പാ​ഴ്സ​ൽ വ​ഴി ക​ഞ്ചാ​വ് എ​ത്തി​യ​ത്

കൊല്ലം: പോ​സ്റ്റോ​ഫീ​സ് വ​ഴി എ​ത്തി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി. കൊ​ല്ലം മൈ​ത്രി ന​ഗ​ർ സ്വ​ദേ​ശി റി​ജി ജേ​ക്ക​ബി​ന്റെ പേ​രി​ലാ​ണ് പോ​സ്റ്റ് ഓ​ഫീ​സി​ൽ പാ​ഴ്സ​ൽ വ​ഴി ക​ഞ്ചാ​വ് എ​ത്തി​യ​ത്. സംഭവവുമായി ബന്ധപ്പെട്ട് റി​ജി ജേ​ക്ക​ബി​നെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ല്ലം പ​ട്ട​ത്താ​ന​ത്തെ പോ​സ്റ്റോഫീ​സി​ലാ​ണ് ക​ഞ്ചാ​വ് പാ​ഴ്സ​ൽ എ​ത്തി​യ​ത്. രാ​വി​ലെ എ​ത്തി​യ പാ​ഴ്സ​ലു​ക​ൾ ത​രം​തി​രി​ക്കു​മ്പോ​ഴാ​ണ് ജീവനക്കാർക്ക് സം​ശ​യം തോ​ന്നി​യ​ത്. പൊ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു ക​വറിൽ, തേ​യി​ല ത​രി പോ​ലെ ക​ണ്ട​പ്പോ​ൾ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വാ​ണെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് പോ​സ്റ്റ് മാ​സ്റ്റ​ർ അ​ജു​ലാ​ൽ പ​റ​ഞ്ഞു.

Read Also : ‘ഗുജറാത്ത് നിയമസഭ പിരിച്ചുവിടുമോ? ആംആദ്മിയെ അത്ര ഭയമാണോ?’ : മോദിയുടെ വീട്ടിൽ നടന്ന യോഗത്തെ പരിഹസിച്ച് കെജ്‌രിവാൾ

തുടർന്ന്, ഉ​ട​ൻ​ ത​ന്നെ എ​ക്സൈ​സ് സം​ഘ​ത്തെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 220 ഗ്രാം തൂ​ക്ക​മു​ള്ള ക​ഞ്ചാ​വ് ഇ​ൻ​ഡോ​റി​ൽ നി​ന്നു​മാ​ണ് എ​ത്തി​യ​ത്. പോ​സ്റ്റോ​ഫീ​സ് വ​ഴി ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ങ്ങ​നെ ക​ഞ്ചാ​വ് എ​ത്തു​ന്ന​തെ​ന്നും ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. കസ്റ്റഡിയിലെടുത്ത റിജി ജേക്കബിനെ കൂടുതൽ വിവരങ്ങൾക്കായി ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button