IdukkiNattuvarthaLatest NewsKeralaNews

മരച്ചില്ല മുറിയ്ക്കാൻ കയറി മരത്തിൽ കുടുങ്ങി : തൊഴിലാളിയെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്സ് സംഘം

മേട്ടുക്കുഴി സ്വദേശി കരൂര്‍ കുമാര്‍ (35) ആണ് മരം മുറിക്കുന്നതിനിടെ കയറില്‍ കുരുങ്ങി മരത്തില്‍ തലകീഴായി കുടുങ്ങിക്കിടന്നത്

കട്ടപ്പന: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന മരത്തിന്റെ ചില്ലകള്‍ മുറിയ്ക്കാന്‍ കയറിയ തൊഴിലാളി മരത്തിനു മുകളില്‍ കുടുങ്ങി. മേട്ടുക്കുഴി സ്വദേശി കരൂര്‍ കുമാര്‍ (35) ആണ് മരം മുറിക്കുന്നതിനിടെ കയറില്‍ കുരുങ്ങി മരത്തില്‍ തലകീഴായി കുടുങ്ങിക്കിടന്നത്.

മേട്ടുക്കുഴിയില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ കട്ടപ്പനയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

Read Also : വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണ് അപകടം : യുവാവിന് ​ഗുരുതര പരിക്ക്

സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ലാഡറും നെറ്റും റോപ്പും ഉപയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്. കട്ടപ്പന അഗ്നിരക്ഷാ നിലയത്തിലെ എസ്.എഫ്.ആര്‍.ഒ മധുസൂദനന്‍, എഫ്.ആര്‍.ഒ ബിനു, വിഷ്ണു മോഹന്‍, വിനീഷ് കുമാര്‍, അനില്‍ ഗോപി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button