ThiruvananthapuramLatest NewsKeralaNattuvarthaNews

‘വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കാൻ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി മുരളീധരന്‍’

തിരുവനന്തപുരം: വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കുന്നവന്‍ മനുഷ്യത്വമുള്ളവരാണെന്നും ആ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി മുരളീധരനെന്നും വ്യക്തമാക്കി പിസി ജോര്‍ജ്. വിവാദ പരാമർശത്തെ തുടർന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം കേന്ദ്രമന്ത്രിയെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഒരു ഫോണ്‍ വിളിച്ച് വിവരമറിയിച്ചാല്‍ സ്റ്റേഷനിൽ എത്തുമായിരുന്നുവെന്നും, തന്നെയൊരു കൊലപ്പുള്ളിയെ പോലെ പിടിച്ചുകൊണ്ടുവന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

മുസ്ലിം തീവ്രവാദികള്‍ക്ക് പിണറായി കൊടുത്ത പെരുന്നാള്‍ സമ്മാനമാണ് പിസി ജോര്‍ജിന്റെ അറസ്റ്റെന്നും എന്നാല്‍, പരമോന്നത നീതിപീഠം ആ സമ്മാനം തന്റേതാക്കി മാറ്റിയെന്നും പിസി ജോർജ് പറഞ്ഞു. പിണറായി വിജയന്‍ ഇരുട്ടത്ത് അടിയും കിട്ടി ഇരിപ്പുണ്ടെന്നും മാധ്യമങ്ങള്‍ പക്ഷം പിടിച്ച് സംസാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ താൻ ഉറച്ചുനില്‍ക്കുന്നതായും പരാമര്‍ശം പിന്‍വലിക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button