Latest NewsNewsIndia

കശ്മീരില്‍ ഭീകരവേട്ട തുടരുന്നു, വന്‍ ആയുധ ശേഖരം പിടികൂടി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. തിരച്ചിലിനിടെ, വന്‍ ആയുധ ശേഖരവുമായി ഭീകരനെ പിടികൂടി. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനായ യാമിന്‍ യൂസഫ് ഭട്ടാണ് പിടിയിലായത്. പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Read Also: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി യുവതി

കശ്മീരിലെ കുല്‍ഗാമിലാണ് സംഭവം. ചെക്പോയിന്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെ യാമിന്‍ യൂസഫിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭീകരനാണെന്ന് വ്യക്തമായത്. ഒരു തോക്ക്, 51 വെടിയുണ്ടകള്‍, രണ്ട് ഗ്രനേഡുകള്‍ എന്നിവയാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ നിന്നും ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് ഭീകരരെ പിടികൂടിയിരുന്നു. യാമിന്‍ യൂസഫിന് പിടിയിലായ ഭീകരരുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button