Latest NewsNewsLife StyleHealth & Fitness

ആസ്തമയെ പ്രതിരോധിക്കാന്‍ കടുക്

നോക്കുമ്പോള്‍ ചെറുതാണെങ്കിലും പല മാരകരോഗങ്ങളേയും ചെറുക്കാനുള്ള ശേഷി കടുകിനുണ്ട്. ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ കടുകില്‍ ധാരളം അടങ്ങിയിട്ടുണ്ട്. എണ്ണക്കുരുക്കളുടെ കൂട്ടത്തില്‍ ഏറ്റവുമധികം കലോറി പ്രദാനം ചെയ്യുന്നതും കടുകാണ്.

കൈകാലുകളിലെ പേശികള്‍ക്കുണ്ടാവുന്ന വേദന ശമിപ്പിക്കാന്‍ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താല്‍ മതി. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന് തടയിടുന്നു.

മത്സ്യം പാകം ചെയ്ത് കഴിക്കുമ്പോള്‍ അല്‍പ്പം കടുകെണ്ണ ചേര്‍ത്താല്‍ എത്ര കടുത്ത മൈഗ്രേനും പമ്പ കടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഇത് ഉത്തമ പ്രതിവിധിയാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സഹായിക്കുന്നു.

Read Also : മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇട്ടാൽ ഇനി മാനം നോക്കിയിരിക്കാം, കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ പോലീസ് മേധാവി

കടുകിലെ കോപ്പര്‍, അയണ്‍, മഗ്നീഷ്യം, സെലിനിയം തുടങ്ങിയവയ്ക്ക് ആസ്തമയെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. പ്രമേഹത്തിനുള്ള മികച്ച ഔഷധമാണ് കടുകിന്റെ ഇലകള്‍. കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാനും ഇതിന് സാധിക്കും.

നല്ലൊരു സൗന്ദര്യവര്‍ധക വസ്തു കൂടിയാണ് കടുക്. കടുക് കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കമേകും. തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് സഹായിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button