Latest NewsNewsInternational

യുക്രെയ്‌നിലേക്ക് അമേരിക്ക എത്തിച്ച വന്‍ ആയുധശേഖരങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: യുക്രെയ്നിന്റെ ആയുധശേഖരങ്ങള്‍ നശിപ്പിച്ചതായി റഷ്യ. ഒഡേസിയയിലെ സൈനിക വിമാനത്താവളത്തിലെ റണ്‍വേ തകര്‍ത്തെന്നും മോസ്‌കോ ഭരണകൂടം അവകാശപ്പെട്ടു. യുക്രെയ്‌ന് റഷ്യക്കെതിരെ പോരാടാന്‍, അമേരിക്ക നല്‍കിയ ആയുധ ശേഖരങ്ങളാണ് തങ്ങള്‍ നശിപ്പിച്ചതെന്ന് റഷ്യ അറിയിച്ചു.

Read Also: ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ ​​ഗുജറാത്തിൽ ബന്ദിന് ആഹ്വാനം ചെയ്ത് ജി​ഗ്നേഷ് മേവാനി

യുക്രെയ്‌നിലേയ്ക്ക് വിദേശരാജ്യങ്ങളെത്തിക്കുന്ന ആയുധങ്ങളും വിമാനങ്ങളും തകര്‍ക്കുമെന്നും, അത്തരം നീക്കം യുക്രെയ്ന് മാത്രമല്ല അവ എത്തിക്കുന്ന രാജ്യങ്ങള്‍ക്കും കൂടി ഉണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

വിമാനത്താവളത്തിലെ റണ്‍വേ നശിപ്പിച്ചെന്ന വാര്‍ത്ത യുക്രെയ്ന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യം ക്രിമിയയില്‍ നിന്നും ബാസ്റ്റണ്‍ മിസൈലുകള്‍ ഉപയോഗിച്ചെന്ന് ഒഡീസിയ പ്രവിശ്യാ ഗവര്‍ണര്‍ മാക്സിം മെര്‍ചെങ്കോ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button