KeralaLatest NewsNewsIndiaBusiness

ഇന്ധനവില: തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസവും ആശ്വാസകരം

തിരുവനന്തപുരത്ത് പെട്രോൾ വില 117.19 രൂപയും ഡീസൽ വില 103.95 രൂപയുമാണ്

രാജ്യത്തെ ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ ഇരുപത്തിയഞ്ചാം ദിവസമാണ് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നത്.

തിരുവനന്തപുരത്ത് പെട്രോൾ വില 117.19 രൂപയും ഡീസൽ വില 103.95 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 115.18 രൂപയും ഡീസലിന് 102.06 രൂപയും കോഴിക്കോട് പെട്രോൾ ലിറ്ററിന് 115.75 രൂപയും ഡീസലിന് 102.62 രൂപയുമാണ് വില.

Also Read: കേരളം അടിച്ച് വാരുമോ? ചൂലുമായി കെജ്‌രിവാൾ, ബദൽ മുന്നണി ലക്ഷ്യം, ട്വന്റി ട്വന്റിയെ കൂട്ട് പിടിക്കും

രാജ്യത്ത് ഇന്ധനവില ദിവസേന പരിഷ്കരിക്കുന്നത് അന്താരാഷ്ട്ര ക്രൂഡോയിൽ വിലയുടെയും വിദേശനാണയ വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുടെയും അടിസ്ഥാനത്തിലാണ്. മാർച്ച് 22 ന് ശേഷം തുടർച്ചയായ വർദ്ധനവ് ഉണ്ടായതോടെ ഇന്ധന വില ലിറ്ററിനു 10 രൂപ വർദ്ധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button