CinemaLatest NewsKeralaNews

മഞ്ജു വാര്യര്‍ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ട്രെയിലർ പുറത്തിറങ്ങി

സന്തോഷ് ശിവന്റെ സംവിധാനത്തില്‍,  മഞ്ജു വാര്യര്‍, സൗബിൻ ഷാഹിർ എന്നിവരുടെ കൂട്ടുകെട്ടിലുള്ള ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ട്രെയിലർ പുറത്തിറങ്ങി.

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലെ കിം കിം എന്നു തുടങ്ങുന്ന ഗാനവും ഏറെ വൈറലായിരുന്നു.

ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ‘ജാക്ക് ആന്‍ഡ് ജില്‍’ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്‍തേര്‍ അനിൽ തുടങ്ങി മികച്ചൊരു താരനിരയുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button