Latest NewsNewsIndia

ചായക്കപ്പില്‍ ബിയര്‍ കുടിക്കരുത്: രാഹുൽ ഗാന്ധിയുടെ പാർട്ടി വീഡിയോയെ ട്രോളിയ ബി.ജെ.പിയെ വിമർശിച്ച് മഹുവാ മൊയ്ത്ര

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്ര. കോൺഗ്രസ് പാർട്ടി അടിമുടി പ്രതിസന്ധിയിൽ ആയിരിക്കുന്ന സമയം, കോൺഗ്രസിന്റെ മുഖമെന്ന് നേതാക്കൾ തന്നെ വാഴ്ത്തുന്ന രാഹുൽ ഗാന്ധി നിശാപാർട്ടികളിൽ ആഘോഷിക്കുകയാണെന്നായിരുന്നു ബി.ജെ.പി അടക്കമുള്ള പാർട്ടിക്കാർ ആരോപിച്ചത്. ഇതിനെതിരെയാണ് മഹുവാ മൊയ്ത്ര രംഗത്ത് വന്നിരിക്കുന്നത്.

‘രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?, ബി.ജെ.പിയുടെ ട്രോളന്മാർ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം. അല്ലാതെ ചായക്കപ്പിൽ ബിയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്’, മഹുവ മൊയ്ത്ര ട്വീറ്റിൽ കുറിച്ചു.

Also Read:രാഹുല്‍ ഗാന്ധി നിശാ ക്ലബ്ബിലെ പാര്‍ട്ടിയിലല്ല, വിവാഹാഘോഷത്തിലാണ് പങ്കെടുത്തത് എന്ന വാദവുമായി കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസാണ്, രാഹുൽ ഗാന്ധിയുടെ വീഡിയോ പുറത്തുവന്നത്. ബി.ജെ.പിയുടെ ഐ.ടി സെൽ ചുമതലയുള്ള അമിത് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് രാഹുൽ ​ഗാന്ധിയെ പരിഹസിച്ചിരുന്നു. ജർമ്മനി, ഡെന്മാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ത്രിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മണിക്കൂറുകൾക്ക് മുമ്പ് വിമർശിച്ച കോൺഗ്രസിന് ഈ വീഡിയോ തിരിച്ചടി ആയിരിക്കുകയാണ്. ‘രാജ്യത്ത് ഒരു പ്രതിസന്ധിയുണ്ട്, പക്ഷേ സാഹിബ് വിദേശത്താണ് ഇഷ്ടപ്പെടുന്നത്’ എന്നായിരുന്നു കോൺഗ്രസിന്റെ വിമർശന ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button