COVID 19Latest NewsNewsIndia

കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്‌സ്.ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ജിനോമിക്‌സ് സിക്വന്‍സിങ് കണ്‍സോര്‍ട്യത്തിന്റെ(ഇന്‍സാകോഗ്) റിപ്പോര്‍ട്ടിലാണ് വൈറസ് സ്ഥിരീകരിച്ച വിവരം പുറത്തുവന്നിരിക്കുന്നത്.

Read Also:പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോകാൻ  ശ്രമം: കൽക്കരി മാഫിയ തലവനെ വെടിവച്ചു കൊന്ന് അസം പോലീസ്

കഴിഞ്ഞ മാസം, മഹാരാഷ്ട്രയിലും ഗുജറാത്തിലും ഓരോരുത്തര്‍ക്ക് എക്‌സ്.ഇയുടെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും വൈറസ് ഉള്ളതായി സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം, ജനിതകമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ ജനിതകമാറ്റം വന്ന കോവിഡ് വകഭേദത്തിന്റെ പ്രാദേശിക വ്യാപനം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിച്ചവരില്‍ ഗുരുതര ലക്ഷണങ്ങളില്ലെന്നും ഇന്‍സാകോഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button