ThrissurKeralaNattuvarthaLatest NewsNews

പൂരത്തിന് ജാതിമത വ്യത്യാസങ്ങളില്ല, ‘എന്‍റെ പൂരം’ തൃശൂർ പൂരം മ്യൂസിക് ആൽബം പുറത്തിറങ്ങി: ക്യാമറ ചലിപ്പിച്ച് കന്യാസ്ത്രീ

തൃശൂർ: പൂരത്തിന് ജാതിമത വ്യത്യാസങ്ങളില്ലെന്ന സന്ദേശവുമായി ‘എന്‍റെ പൂരം’ തൃശൂർ പൂരം മ്യൂസിക് ആൽബം പുറത്തിറങ്ങി. തേക്കിൻകാട് മൈതാനത്ത് ചിത്രീകരിച്ചിട്ടുള്ള ആൽബത്തിന് കാമറ ചലിപ്പിക്കുന്നത് സിസ്റ്റർ ലിസ്മിയാണ്. ഷാനു കാക്കൂർ ആണ് സംവിധാനം. അതിഥി വേഷത്തിൽ നടൻ ജയരാജ് വാര്യരും ഉണ്ട്.

കെപിസിസി സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് ഷർദിൻ ആണ് സംഗീതം നൽകിയത്. തേക്കിൻകാട് മൈതാനത്ത് നടന്ന ചടങ്ങിൽ കലക്ടർ ഹരിത വി. കുമാർ ആൽബം പ്രകാശനം ചെയ്തു. പാറമേക്കാവ് ദേവസ്വം പ്രസിഡന്‍റ് കെ. സതീഷ് മേനോൻ അധ്യക്ഷത വഹിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button