KeralaLatest NewsNewsSports

പ്രഥമ കേരള ഗെയിംസിലെ അക്വാട്ടിക്‌സ് മത്സരങ്ങള്‍ നാളെയാരംഭിക്കും

 

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിലെ അക്വാട്ടിക്‌സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം.  തിരുവനന്തപുരം പിരപ്പന്‍കോട് ബി.ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്വാട്ടിക്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എട്ടാം തിയതി വരെയാണ് മത്സരങ്ങള്‍ നടക്കുക.

പുരുഷ വനിതാ വിഭാഗങ്ങളിലായി 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബാക് സ്‌ട്രോക്, 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ്, 200 മീറ്റര്‍ ബാക് സ്‌ട്രോക് ഹീറ്റ്‌സ് എന്നീ മത്സരങ്ങള്‍ രാവിലെ 8.30 മുതല്‍ ആരംഭിക്കും.

പുരുഷന്മാരുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍, സ്ത്രീകളുടെ 800 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, പുരുഷ വനിതാ വിഭാഗം 4200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 450 മീറ്റര്‍ മിക്‌സഡ് ഫ്രീസ്റ്റൈല്‍ റിലേ മത്സരങ്ങളുടെ ടൈം ട്രയലും രാവിലത്തെ സെഷനില്‍ പൂര്‍ത്തിയാകും.  വൈകിട്ട് ആറു മണി മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക.

വാട്ടര്‍ പോളോയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഴാം തിയതിയും ഫൈനല്‍ മത്സരങ്ങള്‍ എട്ടിനും നടക്കുമെന്ന്  സംഘാടകര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button