ThiruvananthapuramLatest NewsKeralaNattuvarthaNews

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

റ​സ​ല്‍​പ്പു​രം കാ​ര​യ്ക്കാ​ട്ടു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ നെ​ല്‍​സ​ന്‍റെ​യും, നി​ര്‍​മ​ല​യു​ടേ​യും മ​ക​ന്‍ കു​ട്ട​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ഷി​ജു(32) വി​നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കാ​ട്ടാ​ക്ക​ട : കാ​ണാ​താ​യ യു​വാ​വി​നെ മരിച്ച നിലയിൽ ക​ണ്ടെ​ത്തി. റ​സ​ല്‍​പ്പു​രം കാ​ര​യ്ക്കാ​ട്ടു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ നെ​ല്‍​സ​ന്‍റെ​യും, നി​ര്‍​മ​ല​യു​ടേ​യും മ​ക​ന്‍ കു​ട്ട​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ഷി​ജു(32) വി​നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ നെ​യ്യാ​റി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര പാ​ല​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും ആണ് യുവാവിന്റെ മൃതദേഹം ക​ണ്ടെ​ത്തി​യ​ത്.

ഏപ്രിൽ 30-ന് ഇ​യാ​ളെ കാ​ണാ​നി​ല്ല​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യിരുന്നു. തുടർന്ന്, പൊലീസ് അന്വേഷണം നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്.

Read Also : എണ്ണ വിലയില്‍  നേരീയ കുറവ്: പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധന വിലയില്‍ മാറ്റമില്ല

കൂ​ലി​പ്പ​ണി​ക്ക​ര​നാ​യ ഇ​യാ​ളു​ടെ ഇ​രു ച​ക്ര​വാ​ഹ​നം നെ​യ്യാ​റ്റി​ന്‍​ക​ര ബി​വ​റേ​ജി​ന് മു​ന്നി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. മരണകാരണം വ്യക്തമല്ല.

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button