ThiruvananthapuramNattuvarthaLatest NewsKeralaNews

ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം

വര്‍ക്കല ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ചത്

തിരുവനന്തപുരം : ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് യുവാക്കള്‍ മദ്യം മോഷ്ടിച്ചു. വര്‍ക്കല ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ചത്.

ശനിയാഴ്ചയായിരുന്നു സംഭവം. 7350 രൂപയ്ക്ക് മദ്യം വാങ്ങിയ ശേഷമാണ് യുവാക്കൾ മോഷണം നടത്തി കടന്നത്. നാലു യുവാക്കള്‍ ശനിയാഴ്ച ഉച്ചയോടെയാണ് മദ്യം വാങ്ങാന്‍ എത്തിയത്.

Read Also : കടുത്ത വേനലിൽ നേട്ടം കൊയ്ത് എസി നിർമ്മാണ കമ്പനികൾ

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നില്‍ നിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

തുടർന്ന്, തിങ്കളാഴ്ച ബിവറേജസ് ഔട്ട്‌ലെറ്റ് ജീവനക്കാർ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button