KeralaLatest NewsIndia

മദ്യലഹരിയിൽ ആറാടി തെറിവിളിയുമായി മലയിൽ കുടുങ്ങിയ ബാബു: കഞ്ചാവോ സ്റ്റാമ്പോ എന്ന് സോഷ്യൽമീഡിയ

നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൗത്യം  ഇതാദ്യത്തേതായിരുന്നു.

പാലക്കാട്: മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് രാജ്യത്ത് തന്നെ വലിയ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ഒടുവിൽ ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവില്‍, വജയകരമായി സൈന്യം ഇയാളെ മലയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെയും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്ക് വേണ്ടി, കേരളത്തില്‍, ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാദൗത്യം  ഇതാദ്യത്തേതായിരുന്നു.

പ്രളയ കാലത്ത്, ഗര്‍ഭിണിയായ സ്ത്രീയെ ഹെലികോപ്റ്ററില്‍ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, 46 മണിക്കൂറോളം പാലക്കാട് മലമ്പുഴ ചെറാട് മലയിൽ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 മൂന്ന് വയസുകാരനായ ബാബു കുടുങ്ങിപ്പോയത് വലിയ സംഭവമായിരുന്നു. പിന്നീടിങ്ങോട്ട് 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമായിരുന്നു.

ഇപ്പോൾ, ബാബുവിന്റേതെന്ന തരത്തിൽ, ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് തരിമ്പും വെളിവില്ലാതെ അസഭ്യവർഷവുമായാണ് ഇയാളുടെ ദൃശ്യങ്ങൾ. കുറച്ചുപേർ തലവഴി വെള്ളമൊഴിച്ച് ലഹരിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നുണ്ട്. ‘കടുത്ത അസഭ്യവർഷം ചൊരിയുന്ന ഇയാൾക്ക് വേണ്ടിയാണോ നമ്മുടെ നികുതിപ്പണം കൊടുത്ത് സൈന്യം ഇയാളെ രക്ഷപ്പെടുത്തിയത്’ എന്നാണ്‌ സോഷ്യൽ മീഡിയയുടെ ചോദ്യം. വീഡിയോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button