KeralaCinemaMollywoodLatest NewsNewsEntertainment

‘ശല്യപ്പെടുത്തുന്നു, പിന്തുടരുന്നു’: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ

നെയ്യാറ്റിൻകര: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ. നെയ്യാറ്റിൻകരയിൽ നിന്നാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. സനാളിനെ കസ്റ്റഡിയിൽ എടുത്തതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.

Also Read:‘അയ്യോ…എന്നെ കുറെ ആളുകൾ പിടിച്ചോണ്ട് പോണേ’: മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ ലൈവ് വീഡിയോയുമായി സനൽ കുമാർ ശശിധരൻ

നാടകീയത നിറഞ്ഞ രംഗങ്ങളോടെയായിരുന്നു സംവിധായകനെ കസ്റ്റഡിയിൽ എടുത്തത്. തന്നെ പോലീസെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകൾ തട്ടിക്കൊണ്ട് പോയി കൊല്ലാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സംവിധായകൻ ഫേസ്‌ബുക്കിൽ ലൈവ് വീഡിയോ ഇട്ടിരുന്നു. കൂടെയുള്ളവർ തന്നെ ഉപദ്രവിച്ചുവെന്നും സംവിധായകൻ പറയുന്നു. പോലീസുകാർ ആണെന്ന് പറഞ്ഞ് ഒരുകൂട്ടം ഗുണ്ടകൾ തന്നെ പിടിച്ച് കൊണ്ട് പോവുകയാണെന്നായിരുന്നു സംവിധായകന്റെ ആരോപണം. കൂടെ സഹോദരിയുമുണ്ടെന്ന് സംവിധായകൻ പറയുന്നു. തനിക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് സംബന്ധിച്ച് പോലീസ് ഇതുവരെ തന്നെ വിളിച്ച് സംസാരിച്ചിട്ടില്ലെന്നും സംവിധായകൻ പറയുന്നു.

താൻ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്നും, മഞ്ജു വാര്യരുടെ ജീവനിൽ ഭീഷണി ഉണ്ടെന്നും സംവിധായകൻ പറയുന്നു. തന്നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താനുള്ള ശ്രമമാണെന്നും സംവിധായകൻ ആരോപിക്കുന്നു. ഈ നാട്ടിൽ നിയമവും നീതിയും ഇല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button