ErnakulamKeralaNattuvarthaLatest NewsNews

‘വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളം’: എംഎ യൂസഫലി

'സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ കേരളത്തിൽ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാം'

കൊച്ചി: വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളമെന്നും സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ കേരളത്തിൽ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്നും വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലി. ബുദ്ധിമുട്ടുകളെ ധീരമായി നേരിട്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി മലയാളികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

‘വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളം. അതു മുന്‍കൂട്ടി കണ്ട് കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടിയും വരും തലമുറയുടെ ശോഭനമായ ഭാവിക്കുവേണ്ടിയും, ഇവിടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ തയ്യാറാകണം. നാടിന്റെ വളര്‍ച്ചയുടെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാതെ നമ്മളും പങ്കാളികളാകണം. ലോകത്തിന്റെ എല്ലാ കോണിലും കച്ചവടം ചെയ്തിട്ടുണ്ട്. ഒരോ സ്ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതു മനസ്സിലാക്കി, നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നു വ്യവസായം ചെയ്താൽ തീർച്ചയായും വിജയിക്കും’ യൂസഫലി പറഞ്ഞു.

സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍: മന്ത്രി വി.ശിവന്‍ കുട്ടി

ആഗോള വിപണികളിൽ വലിയ വ്യവസായങ്ങൾ ചെയ്ത് വിജയം നേടിയവർക്ക് സ്വന്തം നാടിനായിക്കൂടി പ്രവർത്തിക്കാൻ ബാധ്യസ്ഥതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ സംഘടിപ്പിച്ച എംപവര്‍ കേരള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button