Latest NewsNewsInternationalLife StyleTravel

വിനോദയാത്രയ്ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ രാജ്യങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: വിനോദയാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ, യാത്രാചിലവ് ഓർക്കുമ്പോൾ സാധാരണക്കാരായ പലരും യാത്രകളിൽ നിന്ന് പിൻമാറുകയാണ് പതിവ്, പ്രത്യേകിച്ചും വിദേശ യാത്രകളിൽ നിന്ന്. എന്നാൽ, ചുരുങ്ങിയ ചിലവിൽ പോയി വരാവുന്ന രാജ്യങ്ങളുമുണ്ടെന്ന് എത്രപേർക്ക് അറിയാം… നമ്മുടെ കയ്യിലൊതുങ്ങുന്ന തുകയ്ക്ക് പോയി വരാവുന്ന രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

കംബോഡിയ

കംബോജ വംശജനായിരുന്ന കൗണ്ഡിന്യ എന്ന ഇന്ത്യൻ ബ്രാഹ്മണൻ ഖമർ വംശജയായ ഒരു രാജകുമാരിയെ വിവാഹം ചെയ്തതോടെയാണ് കംബോജാ രാജ്യം സ്ഥാപിതമായതെന്ന് പഴങ്കഥ പറയുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനം കംബോഡിയയിൽ പ്രകടമാണ്. അങ്കോര്‍ വാട് ക്ഷേത്രം കൊണ്ട് ലോകപ്രശസ്തമായ സാംസ്‌കാരിക കേന്ദ്രമാണ് കംബോഡിയ. സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ നിരവധി ക്ഷേത്രങ്ങളും പുരാതന അവശിഷ്ടങ്ങളും ഉണ്ട്. പ്രീ വിഹിയര്‍, ടോണ്‍ലെ സാപ്പ്, ബോകോര്‍ ഹില്‍ സ്റ്റേഷന്‍, ക്രാറ്റി എന്നിവ സന്ദര്‍ശിക്കാന്‍ മറക്കരുത്.

ഏകദേശം 32,000-35,000 രൂപ ചെലവഴിച്ച്‌ നിങ്ങള്‍ക്ക് കംബോഡിയയിലേക്കുള്ള ഏഴ് ദിവസത്തെ യാത്ര പൂര്‍ത്തിയാക്കാം.

ദുബൈ, യുഎഇ

ലോകത്തെ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ് ദുബൈ. മരുഭൂമിയിലെ യാത്രകള്‍, അനന്തമായ ഷോപിംഗ് എന്നിവയിലൂടെ ഈ നഗരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ചെലവ് കുറഞ്ഞതുമാണ് എന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്കും സാങ്കേതിക ഭ്രമമുള്ളവര്‍ക്കും യുഎഇ യഥാര്‍ഥത്തില്‍ സ്വര്‍ഗമാണ്. ഇന്ത്യക്കാര്‍ക്ക് ചെലവു കുറഞ്ഞ യാത്രാ കേന്ദ്രമെന്ന നിലയില്‍ ദുബൈ അവധിക്കാലത്തിനുള്ള വിവിധ അവസരങ്ങള്‍ പ്രദാനം ചെയ്യുമെങ്കിലും, നിയമങ്ങള്‍ വളരെ കര്‍ശനമായതിനാല്‍ ശ്രദ്ധിക്കണം.

കള്‍ച്ചറല്‍ ടൂറിസം, ഷോപിംഗ്, ബിസിനസ് ടൂറുകള്‍, ദുബൈ മരുഭൂമി സഫാരി, ലക്ഷ്വറി ടൂറുകള്‍, സ്‌പോര്‍ട്‌സ് ടൂറിസം, ഇന്‍ഡോര്‍ സ്‌കീയിംഗ്, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് വാടര്‍ സ്‌പോര്‍ട്‌സ് എന്നിവ ദുബൈല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന മികച്ച പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. ബുര്‍ജ് ഖലീഫ, ഫെരാരി വേള്‍ഡ്, അബൂദബി, ജുമൈറ ബീച്, ദുബൈ ക്രീക്, പാം ഐലന്‍ഡ്‌സ്, അല്‍ ബസ്തകിയ, കൈറ്റ് ബീച്ച് തുടങ്ങിയവയും നിങ്ങള്‍ സന്ദര്‍ശിക്കണം.

ഏഴ് ദിവസത്തെ ദുബൈയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 85,000 മുതല്‍ 90,000 രൂപ വരെയാണ് ചിലവ് വരിക.

Read Also : വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ

വിയറ്റ്നാം

ചരിത്രവും ആഴത്തില്‍ വേരൂന്നിയ വംശീയ വേരുകളും കൊണ്ട് സമൃദ്ധമാണ് വിയറ്റ്നാം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്ത് ഫ്രഞ്ച് സംസ്‌കാരത്തിന്റെ സ്വാധീനം വളരെയധികമുണ്ട്. കാഴ്ചകള്‍, യാച്ച്‌ അല്ലെങ്കില്‍ ബോട്ട് ക്രൂയിസുകള്‍, പ്രാദേശിക മാര്‍ക്കറ്റ് യാത്രകള്‍, ഗുഹകള്‍, സാംസ്‌കാരിക ടൂറുകള്‍, ഐലന്‍ഡ് ടൂറുകള്‍, വന്യജീവി ടൂറുകള്‍ എന്നിവയിലൂടെ ഈ രാജ്യം വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

ഹനോയ്, ഹോ ചി മിന്‍ സിറ്റി, മൈ ഖേ ബീച്, സാപ, ഹാ ലോംഗ് ബേ, ന്‍ഹാ ട്രാങ്, മെകോംഗ് ഡെല്‍റ്റ, ഹനോയിയിലെ കോണ്‍ ദാവോ ദ്വീപുകള്‍ എന്നിവ വിയറ്റ്നാമില്‍ നിങ്ങള്‍ സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളാണ്.

വിയറ്റ്നാമിലേക്ക് ഏഴ് ദിവസത്തെ യാത്രയ്ക്ക് ഒരാള്‍ക്ക് ഏകദേശം 28,000 രൂപ മുതല്‍ 30,000 രൂപ വരെ ചെലവാകും.

നേപ്പാള്‍

ഹിമാലയത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നേപ്പാള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, തിരക്കേറിയ മാര്‍കറ്റുകള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവയാല്‍ മനോഹരമായ രാജ്യമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ബേസ് ക്യാംപില്‍ ട്രെകിംങ്ങും പൊഖാറയിലെ ബംഗീ ജമ്പിംഗും സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.

കാഠ്മണ്ഡുവിലെയും പൊഖാറയിലെയും ചരിത്ര സമ്പന്നമായ ക്ഷേത്രങ്ങള്‍, പര്‍സ വന്യ ജീവി സംരക്ഷണ കേന്ദ്രം, ഭക്തപൂര്‍, ശിവപുരി നാഗാര്‍ജുന്‍ നാഷണല്‍ പാര്‍ക്, ദേവി ഫാള്‍, ശുക്ലഫന്ത വന്യജീവി സംരക്ഷണ കേന്ദ്രം, സിദ്ധ ഗുഫ എന്നിവയും സന്ദര്‍ശിക്കാം.

നേപ്പാളിലേക്ക് ഒറ്റയ്ക്ക് ഏഴ് ദിവസത്തെ യാത്രയ്ക്ക് 40,000-45,000 രൂപയാണ് ചെലവ് വരിക.

ഭൂട്ടാന്‍

ഇന്‍ഡ്യയില്‍ നിന്ന് സന്ദര്‍ശിക്കാന്‍ ഏറ്റവും ചെലവുകുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. പ്രകൃതി ഭംഗിയും മൈലുകളോളം പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂപ്രദേശങ്ങളും നിറഞ്ഞ ഈ രാജ്യത്ത് പാസ്‌പോര്‍ട്ടില്ലാതെയും സന്ദര്‍ശിക്കാമെന്നത് ഒരു പ്രത്യേകതയാണ്.

ഒരാള്‍ക്ക് ഭൂട്ടാനിലേക്കുള്ള ഏഴ് ദിവസത്തെ യാത്രയ്ക്ക് 23,000 മുതല്‍ 25,000 രൂപ വരെ ചിലവാകും.

ശ്രീലങ്ക

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക എല്ലാവര്‍ക്കും ബജറ്റിന് അനുയോജ്യമായ നിരവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. അതിശയകരമായ കടല്‍ത്തീരങ്ങള്‍ മുതല്‍ കൊതിയൂറും വിഭവങ്ങള്‍ മുതല്‍ രാമായണം വരെ, ശ്രീലങ്ക മൊത്തത്തില്‍ ഒരു അതുല്യമായ അനുഭവമാണ്. മതപരമായ സന്ദര്‍ശനങ്ങള്‍, കല, സാംസ്‌കാരിക ടൂറുകള്‍ അല്ലെങ്കില്‍ ഒരു വന്യജീവി ടൂര്‍ പോലും ഇവിടേക്ക് നടത്താം. ജല സാഹസിക വിനോദങ്ങളും ഇവിടുത്തെ വലിയ വിസ്മയമാണ്.

കൊളംബോ, കാന്‍ഡി, യപഹുവ കുരുനഗല, ഗാലെ, തിസ്സമഹാരാമ, കിരിന്ദ, സബരഗാമുവ, പാണ്ഡുവസ്നുവാര, ദംബദേനിയ, മാതര, കതരഗാമ എന്നിവ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ചിലതാണ്.

ഒരാള്‍ക്ക് ശ്രീലങ്കയിലേക്കുള്ള ഏഴ് ദിവസത്തെ യാത്രയുടെ മൊത്തത്തിലുള്ള ചിലവ് ഏകദേശം 27,000 രൂപ മുതല്‍ 29,000 രൂപ വരെ ആയിരിക്കും.

തായ്‌ലന്‍ഡ്

സാംസ്‌കാരിക പൈതൃകവും രാജകൊട്ടാരങ്ങളും കാലപ്പഴക്കമില്ലാത്ത അവശിഷ്ടങ്ങളുമുള്ള തായ്‌ലന്‍ഡ് ആരെയും കൊതിപ്പിക്കും. വലിയതോതില്‍ പണം ചെലവഴിക്കാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണിത്.

ക്രാബി, ബാങ്കോക്, ഫുക്കറ്റ്, പട്ടായ, ഫി ഫി ദ്വീപുകള്‍, ചിയാങ് മായ്, കോ ഫംഗന്‍, ഗ്രാന്‍ഡ് പാലസ്, ബാങ്കോക്ക് എന്നിവയാണ് തായ്‌ലന്‍ഡിലെ പ്രധാന ആകര്‍ഷണങ്ങള്‍. ലോകല്‍ ഷോപിംഗ്, ഫ്ലോടിംഗ് മാര്‍ക്കറ്റ് ടൂറുകള്‍, എലിഫന്റ് ടൂറിസം, മെഡികല്‍ ടൂറിസം, വാടര്‍ സ്‌പോര്‍ട്‌സ്, ട്രെകുകള്‍, നൈറ്റ് പാര്‍ടികള്‍ എന്നിവയും നിങ്ങളുടെ യാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

തായ്‌ലന്‍ഡിലേക്ക് ഏഴ് ദിവസത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഒരാൾക്ക് 28,000 രൂപ മുതല്‍ 30,000 രൂപ വരെയെ ചെലവ് വരികയുള്ളൂ.

മലേഷ്യ

ചെറിയ ചിലവും സുഖകരമായ കാലാവസ്ഥയും മനോഹരമായ സാഹചര്യങ്ങളും കൊണ്ട് അനുഗ്രഹീതമാണ് മലേഷ്യ. ചെറിയ അവധിക്കാലത്തിന് അനുയോജ്യമാണ്. മനോഹരമായ നിരവധി ബീച്ചുകള്‍ക്കൊപ്പം, ഈ രാജ്യം വന്യജീവികളും പച്ചപ്പും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ രാജ്യം പൈതൃകം, സംസ്‌കാരം, മതം, സാങ്കേതികവിദ്യ എന്നിവയുടെ മനോഹരമായ ഒരു മിശ്രിതമാണ്.

മിരി, കംഗര്‍, സരവാക്, ക്വാലാലംപൂര്‍, മിരി, പെട്രോനാസ് ടവര്‍, കംഗര്‍, സരവാക്ക്, ലാബുവാന്‍, പാങ്കോര്‍, ലങ്കാവി, റെഡാങ് ദ്വീപ്, മൗണ്ട് കിനാബാലു, റാന്തൗ അബാംഗ് ദ്വീപ് എന്നിവയാണ് മലേഷ്യയില്‍ നിങ്ങള്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.

മലേഷ്യയിലേക്കുള്ള ഏഴ് ദിവസത്തെ യാത്രയ്ക്ക് ഒരാൾക്ക് 31,000 രൂപ മുതല്‍ 33,000 രൂപ വരെ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button