KeralaLatest NewsNews

നാട് നന്നാവണം എന്ന് ചിന്തിക്കുന്നയാളാണ് തോമസ് മാഷ്, അദ്ദേഹം വികസനത്തിനൊപ്പമാണ്: എം സ്വരാജ്

തിരുവനന്തപുരം: നാട് നന്നാവണം എന്ന് ചിന്തിക്കുന്നയാളാണ് കെ വി തോമസെന്ന് എം സ്വരാജ്. അദ്ദേഹം വികസനത്തിനൊപ്പമാണെന്നും, വ്യക്തിബന്ധത്തിനല്ല വികസനത്തിനാണ് പ്രാധാന്യമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെ താൻ സ്വാഗതം ചെയ്യുന്നുവെന്നും എം സ്വരാജ് പറഞ്ഞു.

Also Read:‘അയ്യോ…എന്നെ കുറെ ആളുകൾ പിടിച്ചോണ്ട് പോണേ’: മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ ലൈവ് വീഡിയോയുമായി സനൽ കുമാർ ശശിധരൻ

‘രാഷ്ട്രീയം പലതായിരിക്കാം. പക്ഷേ നാട് വളരണം, നാട്ടില്‍ വികസനം വരണം. അങ്ങനെ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് കെ.വി തോമസ് മാഷ്. അദ്ദേഹവും വികസനത്തിനൊപ്പമാണ്. ഒരുപാട് കോണ്‍ഗ്രസുകാരും മറ്റ് പാര്‍ട്ടിയിലുള്ളവരും സ്വീകരിക്കുന്ന നിലപാടാണ് മാഷും സ്വീകരിച്ചിരിക്കുന്നത്. മറ്റ് കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. മാഷ് ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗമാണ്’, എം സ്വരാജ് പറഞ്ഞു.

അതേസമയം, താനിപ്പോഴും കോൺഗ്രസുകാരൻ തന്നെയാണെന്ന് കെ വി തോമസ് പറഞ്ഞു. താന്‍ എല്‍ഡിഎഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും, വികസനം ആര് കൊണ്ട് വന്നാലും കൂടെ നിൽക്കണമെന്നും കെ.വി തോമസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button