Latest NewsNewsInternational

റഷ്യന്‍ സൈന്യം ഉരുക്കു നിര്‍മ്മാണ ശാലയിലേക്ക് ഇരച്ചുകയറി,മരിയുപോള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു

യുക്രെയ്‌ന്റെ ഉരുക്ക് നിര്‍മ്മാണ ശാലയില്‍ കനത്ത പോരാട്ടം, റഷ്യന്‍ സൈന്യം തെര്‍മോബാറിക് റോക്കറ്റുകള്‍ വര്‍ഷിച്ചു : വിജയത്തിനരികെ റഷ്യ

കീവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂന്നാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നിലയുറപ്പിച്ചിരിക്കുകയാണ് ഇരു രാജ്യങ്ങളും. ഇതിനിടെ, റഷ്യന്‍ സൈന്യം യുക്രെയ്‌ന്റെ തന്ത്രപ്രധാന നഗരമായ അസോവ്‌സ്റ്റല്‍ പിടിച്ചടക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Read Also:ജോസഫ് സ്റ്റാലിന്റെ ഓർഡർ നമ്പർ 227 : ക്രൂരമായ, കുപ്രസിദ്ധമായ ആ സുഗ്രീവാജ്ഞ എന്തായിരുന്നു.?

അസോവസ്റ്റലിലെ ഉരുക്കു നിര്‍മ്മാണ ശാല കേന്ദ്രമാക്കി പ്രതിരോധം തീര്‍ക്കുന്ന സൈനികരുമായുള്ള ബന്ധമാണ് റഷ്യന്‍ സൈന്യം ഉരുക്കു നിര്‍മ്മാണ ശാലയിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്ന് നഷ്ടമായിരിക്കുന്നത്. പ്ലാന്റിനകത്ത് കനത്ത പോരാട്ടം നടക്കുകയാണെന്നും സൈനികരുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു എന്നും നഗരത്തിന്റെ മേയര്‍ തന്നെയാണ് അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെര്‍മോബാറിക് റോക്കറ്റുകള്‍ എന്ന് സംശയിക്കപ്പെടുന്ന റോക്കറ്റുകള്‍ വര്‍ഷിച്ചതിനു ശേഷം ടാങ്കുകള്‍ അടങ്ങിയ റഷ്യന്‍ സൈനികവ്യൂഹം ഈ വ്യാവസായിക മേഖലയിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന ഉടനെയാണ് ഈ വാര്‍ത്തയും പുറത്തുവന്നത്.

ഒട്ടും വിട്ടുകൊടുക്കാതെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന മരിയുപോളിലെ സൈനികരുമായുള്ള ആശയവിനിമയ ബന്ധവും വിഛേദിക്കപ്പെട്ടു. അസോവ്‌സ്റ്റല്‍ കൂടി റഷ്യയുടെ നിയന്ത്രണത്തില്‍ ആയാല്‍ മരിയുപോള്‍ പൂര്‍ണ്ണമായും റഷ്യന്‍ നിയന്ത്രണത്തിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button