Latest NewsNewsIndiaBusiness

വായ്പാ പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎസ് കേന്ദ്ര ബാങ്ക്

ഉയർന്ന വായ്പാ ചെലവ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തൽ

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5% ശതമാനമാണ് നിരക്ക് വർദ്ധനവ്. രണ്ടായിരത്തിനു ശേഷം ഇതാദ്യമായാണ് പലിശ നിരക്കിൽ വർദ്ധനവ് വരുത്തിയത്.

ആഗോളതലത്തിലെ പണപ്പെരുപ്പ നിരക്കുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ നിരക്ക് ഉയർത്തി തുടങ്ങിയിട്ടുണ്ട്. ഉയർന്ന വായ്പാ ചെലവ് പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തൽ. കൂടാതെ, ഈ വർഷം അവസാനത്തോടെ നിരക്ക് 2.4 ശതമാനത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: ‘ശല്യപ്പെടുത്തുന്നു, പിന്തുടരുന്നു’: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാർ ശശിധരൻ കസ്റ്റഡിയിൽ

യുഎസിൽ ഇനി വരാനിരിക്കുന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി യോഗങ്ങളിലും ഘട്ടം ഘട്ടമായി നിരക്ക് ഉയർത്തൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button