KeralaLatest NewsNewsIndia

ചികിത്സ കിട്ടാതെ വിഷമിക്കേണ്ട, ലിവർ കെയർ പദ്ധതിയുമായി ആസ്റ്റർ ഹോസ്പിറ്റൽസ്

അപേക്ഷകരിൽ നിന്ന് ഏറ്റവും അർഹരായവർക്ക് ആസ്റ്റർ വളണ്ടിയേഴ്സ് ചികിത്സാ സഹായം ഉറപ്പാക്കും

നിർധന കുടുംബങ്ങളിലെ കരൾ രോഗ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങുമായി ആസ്റ്റർ ഹോസ്പിറ്റൽസ്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ, തുടർ പരിചരണം എന്നിവ സൗജന്യമായും സബ്സിഡി നിരക്കിലും കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.

ആസ്റ്റർ മിംസ് കോഴിക്കോട്, ആസ്റ്റർ മെഡിസിറ്റി കൊച്ചി എന്നിവിടങ്ങളിലായാണ് ശസ്ത്രക്രിയകൾ നടത്തുക. അനുയോജ്യരായ അവയവദാതാക്കളുടെ ലഭ്യത കുറവും കരൾ ശസ്ത്രക്രിയക്ക് ശേഷം വരുന്ന ഭീമമായ ചികിത്സാ ചെലവും നിർധനരായ കുടുംബത്തിലെ കരൾ രോഗ ബാധിതരായ കുട്ടികളെ വിഷമത്തിലാക്കാറുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ലിവർ കെയർ പദ്ധതിക്ക് ആസ്റ്റർ വളണ്ടിയേഴ്സ് രൂപം നൽകിയത്. അപേക്ഷകരിൽ നിന്ന് ഏറ്റവും അർഹരായവർക്ക് ആസ്റ്റർ വളണ്ടിയേഴ്സ് ചികിത്സാ സഹായം ഉറപ്പാക്കും.

Also Read: ധോണിയെ കോഹ്ലി അപമാനിച്ചെന്ന് ആരോപണം: കലിതുള്ളി ആരാധകർ

‘അത്യാധുനിക ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിനൊടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതമനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുന്നതാണ് ലിവർ കെയർ പദ്ധതി’, ഇൻറഗ്രേറ്റഡ് ലിവർ കെയർ ഹൈ പറ്റോ ബിലിയറി സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button