CricketLatest NewsNewsSports

വാര്‍ണറുടെ മധുര പ്രതികാരം: ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 21 റണ്‍സിനാണ് ഡൽഹി കീഴടക്കിയത്. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിര്‍ത്തി. ഡേവിഡ് വാര്‍ണറുടെയും റൊവ്‌മാന്‍ പവലിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറികളുടെ മികവില്‍ ഡല്‍ഹിയ ഉയര്‍ത്തിയ 208 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളൂ.

34 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരാനും 25 പന്തില്‍ 42 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ 10 കളികളില്‍ 10 പോയിന്‍റുമായി പോയിന്റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടന്ന് ഡല്‍ഹി അഞ്ചാം സ്ഥാനത്തേക്ക് കയറി. 10 മത്സരങ്ങളില്‍ 10 പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറാം സ്ഥാനത്താണ്.

Read Also:- പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങൾ..

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ വാര്‍ണറും പവലും ചേര്‍ന്നാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. വാര്‍ണര്‍ 58 പന്തില്‍ പുറത്താവാതെ 92 റൺസും പവല്‍ 35 പന്തില്‍ 67 റൺസും സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. സ്കോര്‍:- ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 207-3, സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 186-8.

shortlink

Related Articles

Post Your Comments

Related Articles


Back to top button