Latest NewsNewsIndiaBusiness

പേടിഎം ഉണ്ടോ? എങ്കിൽ ഇങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം

എടിവിഎം സ്ക്രീനിൽ തെളിയുന്ന ക്യു ആർ കോഡ് പേടിഎം ഉപയോഗിച്ച് സ്കാൻ ചെയ്ത് യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം

രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംങ് മെഷീൻ സേവനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി, യാത്രക്കാർക്ക് ഡിജിറ്റൽ മോഡുകൾ വഴി ടിക്കറ്റിനായി പണം അടക്കാനും യാത്ര പൂർണമായും പണരഹിതമാക്കാനും അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഈ പെയ്മെൻറ് കമ്പനിയായ പേടിഎം മായുള്ള പങ്കാളിത്തം വിപുലീകരിച്ചതായി 2022 മാർച്ച് രണ്ടിന് പ്രഖ്യാപിച്ചിട്ടുണ്ട്. പേടിഎം വഴി എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് നോക്കാം.

എടിവിഎം സ്ക്രീനിൽ തെളിയുന്ന ക്യു ആർ കോഡ് പേടിഎം ഉപയോഗിച്ച് സ്കാൻ ചെയ്ത് യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാർക്ക് സീസൺ ടിക്കറ്റുകൾ പുതുക്കാനും സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്യാനുമുളള സേവനം പേടിഎം ഒരുക്കുന്നുണ്ട്.

Also Read: പഞ്ചാബ് താരത്തിന്റെ ആ റെക്കോർഡ് ഞാൻ തകർക്കും: റോവ്‌മാൻ പവൽ

പേടിഎം ബാലൻസ്, എടിഎം യുപിഐ, പേടിഎം പോസ്റ്റ് പെയ്ഡ്, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിങ്ങനെ നിരവധി ഓപ്ഷനിലൂടെ പെയ്മെൻറ് നടത്താൻ പേടിഎം അനുവദിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button