Latest NewsKeralaNews

കോഴിക്കോട് മാർക്കറ്റിൽ പഴയ മത്സ്യം പിടികൂടി

കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യൻ മുഴിയിലെ മത്സ്യമാർക്കറ്റിൽ നിന്നുമാണ് പഴകിയ, പുഴുവരിച്ച മത്സ്യങ്ങൾ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. മത്സ്യ കടയ്ക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, കട അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥര്‍ നിർദ്ദേശം നൽകി.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മുക്കം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button