NattuvarthaLatest NewsKeralaNews

ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പൊന്‍ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തും: ജോസ് കെ മാണി

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പൊന്‍ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തുമെന്ന് ജോസ് കെ മാണി. കേരള ജനതയുടെ മുന്നോട്ടുള്ള ഗമനത്തിന് ഇടതുപക്ഷ സര്‍ക്കാരിനെ ശക്തിപെടുത്തേണ്ടതുണ്ടെന്നും, അത് കാലത്തിന്റെ ആവശ്യമാണെന്നും മാണി പറഞ്ഞു.

Also Read:ഇന്ത്യയെ ലക്ഷ്യമിട്ട് പാക് ഭീകരര്‍, അതിര്‍ത്തിയില്‍ 200ലധികം ഭീകരര്‍

‘വികസിത രാജ്യങ്ങളിലുള്ളതിനു സമാനമായി പ്രൊഫഷണല്‍ മേഖലകളിലുള്ളവര്‍ നിയമ നിര്‍മ്മാണ സഭയിലേയ്ക്ക് കടന്നുവരുന്നത് നമ്മുടെ നാടിന്റെ പുരോഗമനത്തിന്റെ അടയാളമാണ്. ഇത്തരം കടന്നുവരവുകള്‍ കാലഘട്ടത്തിന്റെ ആവശ്യം എന്നതിലുപരിയായി ജനാധിപത്യത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്ന മുതല്‍ക്കൂട്ടാണ്’, അദ്ദേഹം വ്യക്തമാക്കി.

‘തൃക്കാക്കരയിലെ പുരോഗമനമുള്‍ക്കൊള്ളുന്ന ജനത വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കുമെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പൊന്‍ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തും’, ജോസ് കെ മാണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button