Latest NewsKeralaNews

ജോ ജോസഫ് സിപിഎം അംഗം: ജനം ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് വിജയരാഘവൻ

ഒന്നും പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ത്യക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് സിപിഎം അംഗമാണെന്ന് പി ബി അംഗം എ വിജയരാഘവൻ. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയുമായി ബന്ധിപ്പിച്ച് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹതാപം വോട്ടാകുന്ന കാലം കഴിഞ്ഞുവെന്നും ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിനൊപ്പം ജനം നിൽക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.

Read Also: എയർ ഏഷ്യയെ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ

അതേസമയം, തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന നിലപാടുമായി മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് . എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും നേരില്‍ കണ്ടപ്പോള്‍ ജോ ജോസഫ് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. ജോ ജോസഫിന്റെ കുടുംബം മുഴുവന്‍ കേരള കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ടയാളാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button