ThiruvananthapuramNattuvarthaLatest NewsKeralaNews

അസാനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത: മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ അസാനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ‘തീവ്ര ചുഴലിക്കാറ്റായി’ മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ചുഴലിക്കാറ്റ് 13 കിലോമീറ്റര്‍ വേഗതയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി പോര്‍ട്ട് ബ്ലെയറിന് (ആന്‍ഡമാന്‍) 400 കിലോമീറ്റര്‍ പടിഞ്ഞാറ്, കാര്‍ നിക്കോബാറിന് (നിക്കോബാര്‍ ദ്വീപുകള്‍) 480 കിലോമീറ്റര്‍ പടിഞ്ഞാറ്, വടക്ക് -പടിഞ്ഞാറ് കേന്ദ്രീകരിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചിറാപുഞ്ചി – മേഘാലയയിലെ മഞ്ഞുതുള്ളി, പോകാൻ പറ്റിയ സമയം ഏത്?

മെയ് 10 വൈകുന്നേരം വരെ, അസാനി ചുഴലിക്കാറ്റ് വടക്ക് – പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ നിന്ന് പടിഞ്ഞാറന്‍ ഭാഗത്തോട് ചേര്‍ന്നുള്ള വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ആന്ധ്രയിലെ അമരാവതി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ശേഷം, ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിച്ച് ഒഡീഷ തീരത്ത് നിന്ന് വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതേസമയം, ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്ര തീരം തൊടില്ലെന്നും തീരത്തിന് സമാന്തരമായി നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചുഴലിക്കാറ്റിനെ തുടർന്നുള്ള സ്ഥിതിഗതികള്‍ നേരിടാന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രാജിവെച്ച മുൻ മന്ത്രി ബിജെപിയില്‍

അതേസമയം, ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, സംസ്ഥാനത്ത് ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയോട് കൂടിയ മഴയ്ക്കാണ് സാധ്യത. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button