KeralaLatest NewsNews

വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍

 

 

എഴുപുന്ന: വീടിന് മുന്‍പില്‍ വെച്ചിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍. ആലപ്പുഴയിലെ എഴുപുന്നയിയില്‍  ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ആണ് ബുള്ളറ്റിന് തീപിടിച്ചിരിക്കുന്നത് കണ്ടത്.

പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടുമുറ്റത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി. എഴുപുന്ന 13ാം വാര്‍ഡിലെ സുദര്‍ശന്റേതാണ് ബുള്ളറ്റ്. സംഭവത്തില്‍, പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button