Latest NewsNewsIndia

ഒഴിഞ്ഞ വയറുമായിട്ടാണ് കുട്ടികൾ സ്‌കൂളിലെത്തുന്നത്’, പരിഹാരമായി പ്രഭാതഭക്ഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയായ ശനിയാഴ്ച നിയമസഭയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Also Read:വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍

പതിവായി കുട്ടികൾ ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറുമായി സ്കൂളുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് സ്റ്റാലിൻ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത്. ആദ്യഘട്ടത്തില്‍ ചില കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വിദൂരഗ്രാമങ്ങളിലും പദ്ധതി തുടങ്ങുമെന്നും, പ്രവൃത്തിദിവസങ്ങളില്‍ രാവിലെ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കുട്ടികള്‍ക്കു നല്‍കണമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

അതേസമയം, ജനകീയ പദ്ധതികൾ കൊണ്ട് തമിഴ്നാടിനെ വളർത്തിയ മറ്റൊരു നേതാവ് ചരിത്രത്തിൽ പോലുമില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button