Latest NewsIndia

കശ്‍മീരിൽ കനത്ത ഏറ്റുമുട്ടൽ : ഭീകരരെ വളഞ്ഞ് സൈന്യം

കുൽഗാം: കശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായി കനത്ത ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, ചിയാൻ ദേവ്സർ ഗ്രാമത്തിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്.

‘ഭീകരരെ കുറിച്ച് കൃത്യമായ ഇൻഫർമേഷൻ ലഭിച്ചപ്പോൾ സൈന്യം അന്വേഷണത്തിനിറങ്ങി. പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് തിരച്ചിലിനായി ഇറങ്ങിയത്. ഭീകരർ ഉണ്ടെന്ന് മനസ്സിലായതോടെ സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, അതിനു തയ്യാറാവാതെ അവർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു’ ടീമിനെ നയിക്കുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

കെട്ടിടത്തിനുള്ളിൽ രണ്ട് തീവ്രവാദികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ജമ്മു കശ്മീരിൽ കടുത്ത നിലപാടാണ് ഭീകരർക്കെതിരെ സൈന്യം എടുക്കുന്നത്. ഈ വർഷം നടക്കുന്ന നാല്പത്തി മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. ഇതുവരെ ഈ വർഷത്തിനുള്ളിൽ 65 തീവ്രവാദികളെ സൈന്യം വെടിവെച്ചു കൊന്നിട്ടുണ്ട്. അതിൽ 16 പേർ പാകിസ്ഥാനികൾ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button