KeralaLatest NewsNews

ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല: കെ മുരളീധരന്‍

കോണ്‍ഗ്രസിന് സഹതാപതരംഗം ആവശ്യമില്ലെന്നും വട്ടപ്പൂജ്യമായ പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിൽ പ്രതികരിച്ച് കോൺഗ്രസ് വക്താവ് കെ.മുരളീധരന്‍. തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റേത് സഭയുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്നും സഭാവിശ്വാസികള്‍ എന്നും കോണ്‍ഗ്രസിനെ സഹായിച്ചിട്ടേയുളളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ‘സിക്‌സടിച്ച് പിണറായി ടീമിനായി സെഞ്ച്വറി നേടും’: ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ജോസഫ്

കോണ്‍ഗ്രസിന് സഹതാപതരംഗം ആവശ്യമില്ലെന്നും വട്ടപ്പൂജ്യമായ പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വൻ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ സാധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. എല്‍ഡിഎഫിന്റെ സെഞ്ച്വറി തന്നിലൂടെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് ജോ ജോസഫ്. ഊര്‍ജസ്വലമായി തൃക്കാക്കരയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി തന്നെയാണ് താന്‍ മത്സരത്തിനിറങ്ങിയതെന്നും ജോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button