Latest NewsInternational

സ്കൂളിൽ റഷ്യൻ ബോംബാക്രമണം : രണ്ടു മരണം, 60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

കീവ്: ഉക്രൈനിലെ സ്കൂളിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഏതാണ്ട് 60 പേരോളം തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബിലോഹോവ്റിക്ക ഗ്രാമത്തിലെ സ്കൂളാണ് റഷ്യൻ സൈന്യം ബോംബ് വച്ചു തകർത്തത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്കൂളിൽ സൈന്യം ബോംബിട്ടതെന്ന് ആ പ്രദേശത്തിന്റെ ഗവർണറായ സെർഹി ഗൈദായ് പറയുന്നു. ഇവരെല്ലാം മരിച്ചിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. സ്കൂളിൽ ഏതാണ്ട് 90 പേരോളം അഭയം തേടിയിരുന്നു.

ബോംബിങ്ങിനെ തുടർന്ന് സ്കൂൾ മുഴുവൻ അഗ്നി പടർന്നു. രക്ഷാപ്രവർത്തകർ മുപ്പതോളം പേരെ രക്ഷിച്ചുവെന്ന് പരിസരവാസികൾ പറയുന്നു. ഏതാണ്ട് നാലു മണിക്കൂറോളം തുടർച്ചയായി കത്തിയ തീ അണച്ചപ്പോഴാണ് രണ്ടു പേരുടെ മൃതദേഹം കണ്ടു കിട്ടിയത്. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button