Latest NewsNewsIndiaTechnology

അടുത്തമാസം മുതൽ ഫേസ്ബുക്ക് ഈ സൗകര്യങ്ങൾ നിർത്തിയേക്കും

ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ജൂൺ മുതൽ ഫെയ്സ്ബുക്ക് നിർത്തലാക്കാൻ പോകുന്നത്

അടുത്ത മാസം മുതൽ നിരവധി സൗകര്യങ്ങൾ നിർത്താൻ ഒരുങ്ങി ഫേസ്ബുക്ക്. ഉപഭോക്താവിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളായ നിയർ ബൈ ഫ്രണ്ട്സ്, വെതർ അലേർട്ട്, ലൊക്കേഷൻ ഹിസ്റ്ററി ഉൾപ്പെടെയുള്ളവയാണ് ഫേസ്ബുക്ക് നിർത്തലാക്കുന്നത്.

നിലവിൽ ഫേസ്ബുക്ക് സർവറിൽ സൂക്ഷിച്ചിട്ടുള്ള ഈ സൗകര്യങ്ങളുടെ വിവരങ്ങൾ എത്രയും പെട്ടെന്നു തന്നെ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, നിർത്തലാക്കാനുള്ള കാരണം എന്താണെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.

Also Read: മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന്‍ ഇല്ലാതാക്കാനും!

ഉപഭോക്തൃ വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്ന് ഫേസ്ബുക്കിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. 2022 ഓഗസ്റ്റ് 1 ഒന്നു വരെ ഫേസ്ബുക്ക് ശേഖരിച്ച ലൊക്കേഷൻ ഡാറ്റ ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും. ഇതിനുശേഷം മുഴുവൻ ഡാറ്റയും സ്ഥിരമായി നീക്കം ചെയ്യും.

ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കാനായി അടുത്തുള്ള സുഹൃത്തുക്കളെ എളുപ്പം കണ്ടെത്തുന്നതിനു വേണ്ടിയാണ് നിയർ ബൈ ഫീച്ചർ അവതരിപ്പിച്ചത്. ഇതുവഴി, ഉപഭോക്താക്കൾ നിൽക്കുന്ന സ്ഥലത്തിനു സമീപത്തുള്ള സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും. ഇത്തരത്തിൽ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളാണ് ജൂൺ മുതൽ ഫെയ്സ്ബുക്ക് നിർത്തലാക്കാൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button