Kallanum Bhagavathiyum
CricketLatest NewsNewsSports

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകർപ്പൻ ജയം

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകർപ്പൻ ജയം. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെ 67 റണ്‍സിനാണ് ബാംഗ്ലൂർ തകർത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 19.2 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഹൈദരാബാദ് നിരയില്‍ രാഹുല്‍ ത്രിപാഠിയൊഴികെ(58) മറ്റാര്‍ക്കും തിളങ്ങാനായില്ല. നേരത്തെ, ബാംഗ്ലൂരിനായി നായകൻ ഫാഫ് ഡു പ്ലെസിസ്(70*) രജത് പടിദാര്‍ (48) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എട്ട് പന്തില്‍ പുറത്താവാതെ 30 നേടിയ ദിനേശ് കാര്‍ത്തിക്കും നിര്‍ണായക സംഭാവന നല്‍കി. ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ബാംഗ്ലൂർ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആദ്യ പന്തില്‍ തന്നെ കെയ്ന്‍ വില്യംസണ്‍(0) റണ്ണൗട്ടായി. അതേ ഓവറില്‍ അഭിഷേക് ശര്‍മ(0) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് വീണപ്പോൾ ഹൈദരാബാദ് തോല്‍വി സമ്മതിച്ചിരുന്നു.

Read Also:- അമിതവണ്ണം കുറയ്ക്കാന്‍ കുരുമുളക്!

എയ്ഡന്‍ മാര്‍ക്രം(21), നിക്കോളാസ് പുരാന്‍(19), ജഗദീഷ സുജിത്(2), ശശാങ്ക് സിംഗ്(8), കാര്‍ത്തിക് ത്യാഗി(0), ഭുവനേശ്വര്‍ കുമാര്‍(8), ഉമ്രാന്‍ മാലിക്(0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി(2) പുറത്താവാതെ നിന്നു. സ്കോർ:- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 192/3, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് 125/10.

shortlink

Related Articles

Post Your Comments


Back to top button