KeralaLatest NewsNews

കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 10 പേർക്ക് പരുക്ക്

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 10 പേർക്ക് പരുക്ക്. വെടിവച്ചാൻകോവിൽ പാരൂർക്കുഴിയില്‍ ആണ് സംഭവം.

തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയത്. കട അവധിയായിരുന്നതിനാൽ, വൻ ദുരന്തം ഒഴിവായി. 22 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്

അപകടത്തിൽപെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button