Latest NewsIndia

ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ മുംബൈയിൽ : വിസ്മയമൊരുക്കി ജിയോ വേൾഡ് സെന്റർ

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ മുംബൈയിൽ സ്ഥാപിച്ചു. ബാന്ദ്രയിലെ കുർല കോംപ്ലക്സിലുള്ള ജിയോ വേൾഡ് സെന്ററിൽ ആണ് ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ പണി കഴിപ്പിക്കപ്പെട്ടത്.

25.78 മീറ്റർ സ്ക്വയർ വിസ്തൃതിയുള്ള ഈ ഭീമൻ എലിവേറ്ററിന് ഒരു ഇടത്തരം ഫ്ലാറ്റിന്റെ വലുപ്പമുണ്ട്. ലിഫ്റ്റുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരായ ഫിൻലാൻഡ് കമ്പനി കോണിയാണ് എലിവേറ്ററിന്റെ നിർമ്മാതാക്കൾ. 18 ഭീമൻ പുളളികളിലും ഒൻപത് റോപ്പുകളിലുമായാണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കപ്പെടുന്നത്. കോണി കമ്പനിയുടെ വിദൂര നിയന്ത്രിത സംവിധാനമായ കോണി-ഇ-ലിങ്ക് എന്ന ഫെസിലിറ്റി മാനേജ്മെന്റ് സംവിധാനം ഉപയോഗിച്ച് എവിടെ നിന്ന് വേണമെങ്കിലും ഈ എലിവേറ്റർ നിയന്ത്രിക്കാൻ സാധിക്കും.

ഗ്ലാസ് കൊണ്ടു നിർമ്മിച്ച നാല് വാതിലുകൾ ആണ് ഈ ഭീമൻ എലിവേറ്ററിൽ ഉള്ളത്. ഇവയ്ക്കിടയിൽ, ന്യൂസുകളും അപ്ഡേറ്റുകളും കാണുന്ന സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. പതിനെട്ടര ഏക്കർ വിസ്തൃതിയിൽ, മുംബൈ നഗരമധ്യത്തിൽ സ്ഥാപിക്കപ്പെട്ട ജിയോ വേൾഡ് സെന്റർ, ഇന്ത്യയുടെ വ്യാവസായിക, സാമ്പത്തിക, സാംസ്കാരിക കേന്ദ്രമായി മാറുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button