ThiruvananthapuramKeralaNattuvarthaLatest NewsNews

വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല: ഡിജിപിയുടെ സർക്കുലർ പുറത്ത്

തിരുവനന്തപുരം: വിദേശത്തുള്ള ജോലിയുടെ ആവശ്യത്തിന് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്ന് നേരത്തെ, ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതേത്തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദേശ ജോലിക്കോ വിസ ആവശ്യങ്ങള്‍ക്കോ ഉള്ള സര്‍ട്ടിഫിക്കറ്റ് റീജനൽ പാസ്‌പോര്‍ട്ട് ഓഫീസര്‍മാരാകും നല്‍കുകയെന്ന് കേന്ദ്രസർക്കാർ മാസങ്ങൾക്കു മുമ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിദേശ ജോലിക്ക് പൊലീസ് ക്ലിയറന്‍സ് നല്‍കാൻ 2009 മുതല്‍ പൊലീസ് സ്വീകരിച്ചിരുന്ന നിബന്ധനകളെല്ലാം ഇല്ലാതാക്കിയാണ് പുതിയ സര്‍ക്കുലര്‍.

പോപ്പുലർ ഫി​നാ​ന്‍​സ് ഉ​ട​മ​ക​ള്‍ ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് 1000 കോ​ടി രൂപ ക​ട​ത്തി​യതായി ഇ​ഡി റി​പ്പോ​ര്‍​ട്ട്

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം സംസ്ഥാനത്തിനകത്തുള്ള ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ മാത്രമായി, ‘കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി പൊലീസ് നല്‍കുക. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ ജില്ല പൊലീസ് മേധാവിക്കോ ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ സമര്‍പ്പിക്കണം.

മതിയായ കാരണങ്ങളുണ്ടെങ്കില്‍ മറ്റൊരാളെ ചുമതലപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷകന്‍റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം കേസ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കത്ത് നല്‍കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നതെങ്കിലും സര്‍ട്ടിഫിക്കറ്റ് നിരസിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button