KeralaLatest News

ആർഎസ്‌എസിനെതിരെയുള്ള ലീഗ് പ്രകടനത്തിനിടെ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

പേരാമ്പ്ര: ആർഎസ്എസിനെതിരെ മുസ്ലീം ലീഗ് നടത്തിയ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കർ ഇല്ലാത്ത മാംസം വേണമെന്നാവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ സംഘർഷം ഉണ്ടായിരുന്നു. ഇതിനെതിരെ നടന്ന പ്രകടനമായിരുന്നു ലീഗിന്റേത്. പേരാമ്പ്ര വയലാളിക്കര വികെ കോയക്കുട്ടി (60 ) ആണ് കുഴഞ്ഞു വീണു മരിച്ചത്.

കുഴഞ്ഞു വീണയുടനെ, പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുസ്ലീം ലീഗ് പേരാമ്പ്ര നിയോജകമണ്ഡലം പ്രവർത്തക സമിതി അംഗവും, പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റും, വയലാളി മഹല്ല് കമ്മറ്റി പ്രസിഡന്റുമാണ്. സംസ്കാരം ചൊവ്വ രാവിലെ 9 ന് ചേനോളി ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button