Latest NewsNewsInternational

ശ്രീലങ്കന്‍ നേതാക്കള്‍ ഇന്ത്യയില്‍ അഭയം തേടി? നിഷേധിച്ച് ഇന്ത്യന്‍ ഹൈ കമ്മീഷന്‍

സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി.

കൊളംബോ: വൻ സാമ്പത്തിക തകർച്ചയെ തുടർന്ന് ശ്രീലങ്കയില്‍ ആഭ്യന്തര കലാപം അതിരൂക്ഷം. എന്നാൽ, മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലേക്ക് കടന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍. ശ്രീലങ്കയിലെ നിരവധി നേതാക്കള്‍ ഇന്ത്യയില്‍ അഭയം തേടിയെന്ന പ്രചരണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ഹൈ കമ്മീഷന്‍ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലേക്ക് കടന്നെന്നാണ് വിവരം. പ്രതിഷേധക്കാര്‍ ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ചുള്‍പ്പടെ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് നേതാക്കളുടെ പലായനം.

Read Also: ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി

അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ തുടര്‍ന്ന അക്രമ സംഭവങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എം.പി അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ ജനക്കൂട്ടം മഹിന്ദ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു ചുറ്റും തടിച്ചുകൂടി. വീടിന് നേരെ തുടരെ തുടരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ സമരക്കാര്‍ ഏതു നിമിഷവും വസതിക്ക് ഉള്ളില്‍ കടക്കുമെന്ന അവസ്ഥ വന്നതോടെ സൈന്യം വീട് വളഞ്ഞു.

shortlink

Post Your Comments


Back to top button