Latest NewsNewsIndia

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു : പൈലറ്റും സഹപൈലറ്റും മരിച്ചു

ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ ആണ് തകർന്നത്

റായ്പൂര്‍: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. പൈലറ്റും സഹപൈലറ്റും മരിച്ചു. ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡ, ക്യാപ്റ്റന്‍ ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ ആണ് തകർന്നത്. ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിന് തീപിടിച്ചത്.

read also: ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണ്, ഞാനും അതേ: വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി

മന പോലീസ് സ്റ്റേഷൻ പരിധിയിലെ റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി 9:10 ഓടെ ഫ്ലയിംഗ് പരിശീലനത്തിനിടെയാണ് സംഭവം നടന്നതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) പ്രശാന്ത് അഗർവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button